Tuesday, October 16, 2012

പാട്ടിന്റെ പാലാഴി തീര്‍ത്തൊരു രാഗം - Kalyani

കല്യാണി രാഗത്തില്‍ മാത്രം ഒത്തിരിഒത്തിരി സിനിമ പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അത് ആ രാഗത്തിന്റെ സൌന്ദര്യം കൊണ്ട് തന്നെ ആണ്. കല്യാണി രാഗത്തെ ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഒരു വ്യക്തി പരിചയപ്പെടുന്നത് ഗീതത്തില്‍ നിന്നാണ് ' കമലജ ദള' - താളം രൂപകം . 
http://msidb.org/displayProfile.php?category=raga&artist=Kalyani

രാഗങ്ങളിലെ റാണി എന്നാണ് കല്യാണി രാഗഅം അറിയപ്പെടുന്നത്. 
http://anuradhamahesh.wordpress.com/carnatic-raga-appreciation/









Monday, October 15, 2012

സര്‍വ്വം സംഗീതം

ഏതൊരു മനുഷ്യനും പാട്ട് കേട്ടാല്‍ ഒന്ന് കാതോര്‍ക്കും അതാണ് സംഗീതത്തിന്റെ മഹത്വം, എത്ര തിരക്കുണ്ടായാലും ഇഷ്ടപ്പെട്ട പാട്ടിനു ഒരു മാത്രയെന്ഗിലും ചെവിയോര്‍ക്കാത്ത നിമിഷങ്ങള്‍ അപൂര്‍വ്വം. അത് ചില രാഗങ്ങള്‍ക്കുള്ള പ്രത്യേകതയാണ്. ചില രാഗങ്ങിളിലുള്ള പാട്ട് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ ജീവിതവുമായി ഒരു പാട് സാമ്യം നമുക്ക് തോന്നും. ചിലര്‍ക്കത് വരികളിലായിരിക്കും ചിലര്‍ക്കത് ആ ഗാനത്തിന്റെ സംഗീതം കേള്‍ക്കുമ്പോള്‍ ആയിരിക്കും അത് പോലെ എനിക്ക് എന്തോ ഒരു സന്തോഷം തരുന്ന പാട്ടാണ് 1986 -ല്‍ പുറത്തിറങ്ങിയ  ' ഒരു കഥ ഒരു നുണകഥ' എന്നാ സിനിമ യിലെ 'അറിയാതെ അറിയാതെ എന്നിലെ എന്നില്‍ നീ കവിതയായി വന്നു തുളുമ്പി' എന്ന ഗാനം. എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല എനിക്ക് ആ പാട്ട്.. ചിത്രചേച്ചിയുടെ സ്വര മാധുരിയും കൂടി ചേര്‍ന്നപ്പോള്‍ ആ പാട്ടിനു മാധുര്യമേറീ....

http://www.youtube.com/watch?v=udafgbFCFg4


Lyrics : MD Rajendran
Music : Johnson
Singer : KS Chitra